കണ്ണൂർ : ലൈംഗീകാരോപണ കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു. കൂടാതെ ബിനോയ്‌ക്കായി തിരച്ചിൽ വ്യാപകമാക്കുകയാണ്. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
അതേസമയം അറസ്റ്റ് തടയാനുള്ള നീക്കവുമായി ബിനോയ് മുന്നോട്ട് പോവുകയാണ്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരുകയാണ് മുംബൈ പോലീസ്. ബിനോയ് യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.മുംബൈയിൽ ഫ്ലാറ്റിലും പല ഹോട്ടലുകളിലും ഇരുവരും ഒന്നിച്ചുതാമസിച്ചിട്ടുണ്ട്.
അതേസമയം, ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. കഴിഞ്ഞ ദിവസം മുതൽ ബിനോയ് കോടിയേരിയുടെ രണ്ട് ഫോൺ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കാൻ പോലീസ് തീരുമാനിച്ചത്.
Post Your Comments