മുംബൈ: ലൈംഗികാരോപണക്കേസില്‍ അന്വേഷണം നേരിടുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ആയിരുന്നു കേസ്. ലൈംഗീകപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വിട്ടോബ മസൂര്‍ക്കര്‍ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ബിനോയ്‌ക്കെതിരെ മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിവാഹതിനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരുകയാണ് മുംബൈ പോലീസ്. ബിനോയ് യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.മുംബൈയില്‍ ഫ്‌ലാറ്റിലും പല ഹോട്ടലുകളിലും ഇരുവരും ഒന്നിച്ചുതാമസിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ലുക്ക് ഓട്ട് നോട്ടീസ് ഇറക്കാനും പൊലീസ് തീരുമാനിച്ചിരുന്നു.
Post Your Comments