Latest NewsCricketSaudi Arabia

ലോകകപ്പ്; പോയിന്റ് നില ഇങ്ങനെ

സൗത്താഫ്രിക്കയ്ക്കെതിരായ വിജയത്തോടെ പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാന്‍ഡ് ഒന്നാമത്. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയമാണ് ടീം നേടിയത്. മഴയെ തുടർന്ന് ഇന്ത്യയ്‌ക്കെതിരായ മത്സരം ഉപേക്ഷിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ എട്ട് പോയിന്റ് നേടിയ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ന്യൂസിലാന്‍ഡിന് പുറകില്‍ രണ്ടാമതും മൂന്നാമതുമുള്ളത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയമുള്‍പ്പടെ ഏഴ് പോയിന്റ് നേടി ഇന്ത്യ നാലാം സ്ഥാനത്താണ്.

സൗത്താഫ്രിക്കയ്ക്കെതിരെ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയമായിരുന്നു ന്യൂസിലാന്‍ഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവിലായിരുന്നു വിജയം. 138 പന്തില്‍ പുറത്താകാതെ 106 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button