
ചെന്നൈ: വരള്‍ച്ച കടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമവുമായി തമിഴ്‌നാട് സർക്കാർ. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടും. അതേസമയം ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളിലൊന്നും വെള്ളമില്ല.
വരണ്ട തടാകങ്ങളിൽ മീനുകള്‍ ഉള്‍പ്പടെ ചത്ത് കിടക്കുകയാണ്. രണ്ട് ദിവസത്തിനകം മഴയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പടെ വെള്ളത്തിനായി സഹായം തേടും. കൂടാതെ വെള്ളം എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ക്കായി റെയിൽവേയെ സമീപിക്കും.
Post Your Comments