Latest NewsIndia

കൊടും വരൾച്ചയ്ക്ക് ആശ്വാസമായി ചെന്നൈ നഗരത്തിൽ കനത്ത മഴ

ചെന്നൈ: കൊടും വരൾച്ചയ്ക്ക് ആശ്വാസമായി ചെന്നൈ നഗരത്തിൽ കനത്ത മഴ. ആമ്പത്തൂർ, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗര്‍, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് മഴ പെയ്‌തത്‌. 9.5 മില്ലി മീറ്റര്‍ അളവിലാണ് മഴ ലഭിച്ചതെന്ന് നുങ്കപക്കം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, വരള്‍ച്ച നേരിടാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. ദിവസേന 150 മില്ല്യണ്‍ ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button