സതാംപ്ടൺ: ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ എവേ ജഴ്സിയണിഞ്ഞ് ഇന്ത്യ കളത്തിലിറങ്ങും.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം ഓറഞ്ച് ജഴ്സി ധരിച്ചിറങ്ങുന്ന മത്സരം ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. “നീലക്കടുവുകൾ’ എന്ന വിളിപ്പേരുള്ള ഇന്ത്യയെ ഓറഞ്ച് ജഴ്സിയിൽ കാണാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ആരാധകർ.
ഐസിസി ആതിഥേയരായ ഇംഗ്ലണ്ട് ഒഴികെ ഒരേ നിറമുള്ള ജഴ്സികൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെല്ലാം എവേ ജഴ്സി നിർബന്ധമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ഇന്ത്യ ഓറഞ്ച് ജഴ്സി ധരിച്ച് ഇറങ്ങുന്നത്. ഔദ്യോഗിക കിറ്റ് സ്പോൺസറായ നൈക്കി പുറത്തിറക്കുന്ന ഓറഞ്ച് ജഴ്സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും. ജൂൺ 22ന് അഫ്ഗാനിസ്ഥാനെയും 27ന് വിൻഡീസിനെയും നേരിടുമ്പോൾ ഇന്ത്യ നീല ജഴ്സി തന്നെയാകും ധരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments