കോട്ട:പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എസ്ഐയ്ക്കെതിരെ കേസ് എടുത്തു.രാജസ്ഥാനിലാണ് സംഭവം. ജലാവര്‍ ജില്ലയിലെ ദങ്കിപുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജു ഉദയ്വാളിനെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് എസ്ഐയ്ക്കെതിരെ കേസ് എടുക്കാന്‍ തയ്യാറായത്,
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദങ്കിപുര പോലീസ് സ്റ്റേഷനില്‍ അയല്‍വാസിക്കെതിരെ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു യുവതിയുടെ കുടുംബവും.മൊഴിയെടുക്കുന്നതിനിടെ എസ്ഐ തന്നെ അപമാനിച്ചെന്നാണു യുവതിയുടെ പരാതി. ഐപിസി സെക്ഷന്‍ 354-ാം വകുപ്പ് പ്രകാരമാണ് എസ്ഐയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഖാന്‍പുര്‍ സിഐയാണു കേസ് അന്വേഷിക്കുന്നത്.
Post Your Comments