
മലപ്പുറം: കല്ലട ബസിൽ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമിച്ച സംഭവത്തിൽ സഹയാത്രികന്റെ മൊഴി പുറത്ത്. ബർത്തിൽ കിടന്നുറങ്ങിയപ്പോൾ പ്രതി ഇടുപ്പിൽ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്ന ശബ്ദം കേട്ടാണ് താനും മറ്റ് യാത്രക്കാരും ഉണർന്നത്. ഡ്രൈവർ മാപ്പ് പറയുന്നുണ്ടായിരുന്നുവെന്നും യാത്രക്കാരൻ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് അറസ്റ്റിലായത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത ഇരുപത്തിയഞ്ചു വയസുകാരിയായ തമിഴ്നാട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. പുലര്‍ച്ചെ രണ്ടരയോടെ സ്ലീപ്പര്‍ ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് ആക്രമണം.
Post Your Comments