Latest NewsKerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ട്രഷറി വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ഇനി ട്രഷറി വഴിയായിരിക്കും. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് അറിയിച്ചു. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് ഈ തീരുമാനം.

ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും. ഓണ്‍ലൈനിലൂടെ ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും. മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button