Latest NewsKeralaIndia

ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയത് ആരുടെ ഭൂമിയിൽ ? പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ടാവശ്യപ്പെട്ട് ഹൈക്കോടതി

ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ സർക്കാരും,ദേവസ്വം ബോർഡും നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്

കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .ദേവസ്വം ഭൂമിയിലാണോ , സർക്കാർ ഭൂമിയിലാണോ കുരിശുകൾ നാട്ടിയതെന്ന് അറിയിക്കണം . ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ സർക്കാരും,ദേവസ്വം ബോർഡും നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് . ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു . പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയത് . ഇന്നലെ രാവിലെ പത്തരയോടെയാണ്‌ കെ.പി. ശശികലയുള്‍പ്പെട്ട സംഘം പാഞ്ചാലിമേട്ടില്‍ എത്തിയത്‌. ക്ഷേത്ര ദര്‍ശനത്തിനും ക്ഷേത്രഭൂമിയിലടക്കമുള്ള കൈയേറ്റങ്ങള്‍ നേരില്‍ കണ്ട്‌ വിലയിരുത്തുന്നതിനുമായിരുന്നു സന്ദര്‍ശനം. ക്ഷേത്രത്തിന്‌ മൂന്നൂറ്‌ മീറ്റര്‍ അകലെ ആര്‍.ഡി.ഒയുടെയും എ.സി.പി പി.പി. ഷംസിന്റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തടയുകയായിരുന്നു.

അഞ്ച്‌ പേരെ വീതമേ കടത്തിവിടൂ എന്ന അധികൃതരുടെ നിര്‍ദേശത്തെ അംഗീകരിക്കാതെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രവേശന കവാടത്തിന്‌ മുന്നില്‍ നാമജപവുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു. രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞു പോകാതെ വന്നതോടെ ഇടുക്കി ജില്ലാ പോലീസ്‌ മേധാവി കെ.ബി. വേണുഗോപാല്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button