Latest NewsIndia

ജമ്മുകശ്മീരിലെ തടാകത്തില്‍ വീണ അമ്മയ്ക്കും മകള്‍ക്കും രക്ഷകരായി ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥർ

സോപ്പോറിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ബന്ദിപ്പൊര: ജമ്മുകശ്മീരിലെ ബന്ദിപ്പൊര ജില്ലയില്‍ വൂളാര്‍ തടാകത്തില്‍ വീണ അമ്മയേയും മകനേയും ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. സാധനങ്ങള്‍ കയറ്റിയ ബോട്ട് അമിത ഭാരത്താല്‍ കീഴ്‌മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്.സോപ്പോറിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

റഫീഖ ബീഗത്തെയും മകള്‍ ലാലിയെയും ആണ് രക്ഷിച്ചതെന്ന് നാവിക സേനാ അധികൃതര്‍ അറിയിച്ചു. സംഭവമുണ്ടായെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സ്ഥലത്തെത്തിയ നാവികസേനയുടെ രണ്ട് ഉദ്യോഗസ്ഥര്‍ തടാകത്തിലേക്ക് ചാടുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

അടിയന്തര ഘട്ടത്തില്‍ ഇവരെ രക്ഷിച്ച നാവിക സേനാ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യടികളോടെയാണ് തിരിച്ചയച്ചത്. അപകടത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് റഫീഖ ബീഗം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button