Latest NewsIndia

65 ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി; കാരണം ഇതാണ്

ചെന്നൈ: ശ്രീലങ്കന്‍ തമിഴ് വംശജരായ 65 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി ലഭിച്ചു. പൗരത്വത്തിന് വേണ്ടി പുതിയ അപേക്ഷ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് ഇവര്‍ക്ക് അനുമതി നല്‍കിയത്. ഇവരുടെ അപേക്ഷ പരിഗണിച്ച് കാലതാമസം കൂടാതെ തന്നെ പൗരത്വം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി 16 ആഴ്ചകള്‍ക്കുള്ളില്‍ ആവശ്യമായ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

പരാതിക്കാര്‍ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തിയത് സാധുവായ രേഖകളില്ലാതെയാണ് എന്നും അനധികൃത കുടിയേറ്റക്കാരായ ഇവരെ പൗരന്മാരായി കണക്കാക്കാനാവില്ലെന്നുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകണം എന്ന് ഇവരോട് ആവശ്യപ്പെടില്ലെന്നും സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കൊളോണിയല്‍ കാലത്ത് ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലാളികളായി പോയവരാണ് തങ്ങളെന്നും ആത്മരക്ഷ തേടിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി പൗരത്വത്തിനുള്ള അപേക്ഷ ഉടന്‍ തന്നെ അംഗീകരിക്കണം എന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button