കൊല്‍ക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്‍ക്കത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള നടി ഫേസ്ബുക്കിലിട്ട പോസ്റ്റും ദൃശ്യങ്ങളും ചര്‍ച്ച ആയതോടെയാണ് നടപടി. അതേസമയം രണ്ട് രണ്ടു പോലീസുകാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജോലി കഴിഞ്ഞ് രാത്രി 11.40-ഓടെ ഊബര്‍ കാറില്‍ സഞ്ചരിക്കുന്പോഴണ് ഉഷോഷിക്കെതിരെ ആക്രമണം ഉണ്ടായത്. ടാക്സി ബൈക്കില്‍ തട്ടിയെന്നാരേപിച്ച് പതിനഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ കാറിന്റ ചില്ലുകള്‍ തകര്‍ക്കാനും ശ്രമിച്ചു.
മര്‍ദനത്തിനിടെ സമീപത്തെ പോലീസ് പോസ്റ്റിലെത്തി ഉഷോഷി പരാതിപ്പെട്ടെങ്കിലും അക്രമണം നടന്ന് തങ്ങളുടം സ്റ്റേഷന്‍ പരിധിയിലല്ലെന്ന് പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ തള്ളിമാറ്റി അക്രമിസംഘം പിരിഞ്ഞുപോയി. അടുത്ത ദിവസം പരാതി നല്‍കാമെന്നു നിശ്ചയിച്ച് സഹപ്രവര്‍ത്തകനെ ഇറക്കുന്നതിനായി വാഹനം അടുത്ത സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും അക്രമിസംഘമെത്തി. കാറിനു നേരെ കല്ലെറിഞ്ഞ സംഘം ഉഷോഷിയെ കാറില്‍നിന്നു വലിച്ചിറക്കി ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചതുകേട്ടു നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി സംഘം പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്ന് വീടിനുടുത്തുള്ള ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ രാത്രി തന്നെ പരാതിയുമായി എത്തിയ ഉഷോഷിക്ക് അവിടെയും നിരാശയായിരുന്നു ഫലം. ആദ്യസംഭവം നടന്നത് ഭവാനിപോര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്കാന് ഉദ്യാഗസ്ഥര്‍ പറയുകയായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ഉഷോഷി ബഹളം വച്ചതോടെ ഉദ്യാഗസ്ഥര്‍ പരാതി സ്വീകരിച്ചു.
Post Your Comments