ദോഹ : ഖത്തറിൽ കള്ളരേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികൾ പിടിയിൽ. പ്രാദേശിക കമ്പനികൾക്കായി ബാങ്ക് ട്രാൻസ്ഫർ ഉത്തരവുകളുടെ.വ്യാജരേഖകൾ ചമച്ച് വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയിരുന്ന 3 ഏഷ്യൻ സ്വദേശികളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് അറസ്റ്റ് ചെയ്‌തത്. തട്ടിപ്പ് നടത്തുന്നതിനിടെയാണു ഇവർ പിടിയിലായത്.
വ്യാജ കമ്പനികളുടെ പേരിലുള്ള ഒപ്പുവച്ച ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പർചേസ് ഇൻവോയ്‌സുകൾ എന്നിവയെല്ലാം ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്തുവെന്നും കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.
Post Your Comments