ബത്താഡ് : ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബത്താഡ് ജില്ലയിലെ രണ്‍പുര്‍-ബല്വാല റോഡിലാണു സംഭവം. മന്‍ജിഭായ് സോളങ്കി ബൈക്കില്‍ പോകുമ്പോൾ ആറംഗസംഘം കാർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി തല്ലികൊല്ലുകയായിരുന്നു.
മന്‍ജിഭായ് മരിക്കുന്നതിനു മുമ്പ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചാണ് ആക്രമണ വിവരം അറിയിച്ചത്.രണ്‍പുര്‍ താലൂക്കിലെ ജലിയ ഗ്രാമത്തിലെ സര്‍പ്പഞ്ച് ഗീത സോളങ്കിയുടെ ഭര്‍ത്താവാണ് മന്‍ജിഭായ്. മന്‍ജിഭായിയും ഗീതയും കഴിഞ്ഞ വര്‍ഷം പോലീസ് സംരക്ഷണം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കത്തി ദര്‍ബാര്‍ സമുദായത്തില്‍നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു പരാതി.
Post Your Comments