മുംബൈ: മാലേഗാവ് സ്‌ഫോടന കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇലവു വേണമെന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ ആവശ്യം കോടതി തള്ളി. എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകൂറിന്റെ ആവശ്യം. ഇതാണ് പ്രത്യേക എന്‍.ഐ.എ കോടതി തള്ളിയത്. എം.പി എന്ന നിലയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ ദിവസവും പങ്കെടുക്കണമെന്നും ഇളവ് അനുവദിക്കണമെന്നും പ്രത്യേക അപേക്ഷയിലൂടെയാണ് പ്രജ്ഞ സിങ് ആവശ്യപ്പെട്ടത്.
ഹിന്ദുത്വ ഭീകരര്‍ പ്രതിസ്ഥാനത്തുള്ള 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി വി.എസ്. പഡാല്‍ ആണ് വാദം കേള്‍ക്കുന്നത്. ഇതുവരെ 116 സാക്ഷികളെ വിസ്തരിച്ചു. ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന പ്രജ്ഞയുടെ ഹരജി നേരത്തെയും കോടതി തള്ളിയിരുന്നു.കേസില്‍ പ്രജ്ഞ, ലെഫ്. കേണല്‍ പ്രസാദ് പുരോഹിത് തുടങ്ങി ഏഴു പേരാണ് വിചാരണ നേരിടുന്നത്.
Post Your Comments