ഷിംല : ഹിമാചൽ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 43 ആയി. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവെ ബസ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുളുവിൽ നിന്ന് അറുപത് കിലോമീറ്റർ അകലെ ബഞ്ചാറിലാണ് അപകടം നടന്നത്. എഴുപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
#UPDATE 43 people dead, 35 injured after a private bus fell into a deep gorge near Banjar area of Kullu district, earlier today. #HimachalPradesh pic.twitter.com/AQMnNnLFVO
— ANI (@ANI) June 20, 2019
അപകടത്തിൽ പരിക്കേറ്റവരെ ബഞ്ചാർ സിവിൽ ആശുപത്രിയിലും കുളു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിംഗും പരിധിയലധികം ആളുകൾ കയറിയതുമാണ് ദുരന്തമുണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ട്.
Deeply saddened by the bus accident in Kullu. Condolences to the families of those who lost their lives. I hope the injured recover soon. The Himachal Pradesh Government is providing all possible assistance that is required: PM @narendramodi
— PMO India (@PMOIndia) June 20, 2019
അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, . ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, ഗവർണർ ആചാര്യ ദേവവ്രത എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു.അതോടൊപ്പം തന്നെ മുഖ്യമന്ത്രി മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments