ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്. നാല് ടിഡിപി എംപിമാർ ബിജെപിയിൽ ചേർന്നു . കൂടാതെ ടിഡിപിയിലെ എംപിമാരും മുതിർന്ന നേതാക്കളും ബിജെപിയിൽ ചേരുകയും ടിഡിപിയും ബിജെപിയും ലയിക്കുമെന്നുമാണ് ഇവർ തരുന്ന സൂചന.
ബിജെപിയിൽ ചേരുന്നതിനായാണ് പാർട്ടി വിടുന്നതെന്ന് പാർട്ടിയുടെ നാല് രാജ്യസഭാംഗങ്ങൾ പ്രതികരിച്ചു. രാജ്യസഭയിൽ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുള്ളത്.ടിജി വെങ്കിടേഷ്, വൈഎസ് ചൌധരി, സിഎം രമേഷ് തുടങ്ങിയ എംപിമാർ രാജ്യസഭാ ഉപാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
അതെ സമയം ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ചന്ദ്രബാബു നായിഡു ഇപ്പോൾ ലണ്ടനിലാണ് ഉള്ളതെന്നാണ് സൂചന ഡൽഹിയിൽ ബിജെപി പത്ര സമ്മേളനം നടത്തുകയാണ്.
Post Your Comments