മുസാഫിര്‍നഗര്‍: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ മോഷണം പോയി. 486 പെട്ടി മദ്യമാണ് മോഷണം പോയത്. ഉത്തര്‍പ്രദേശിലെ തിത്താവി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ് റൂമിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സ്റ്റേഷന് പരിധിയില്‍ പരിശോധനയിലൂടെ പൊലീസ് പിടിച്ചെടുത്ത മദ്യങ്ങളായിരുന്നു സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ് കുമാര്‍ മദ്യക്കുപ്പികള്‍ കാണാനില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മദ്യക്കുപ്പികള്‍ കാണാതായതിന്റെ അടിസ്ഥാനത്തില്‍ സ്ട്രോങ് റൂമിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജഗ്ബീര്‍ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments