കല്‍പ്പറ്റ: അശ്ലീല ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെതിരെ ദൡ് ആക്ടിവിസ്റ്റായ യുവതി നല്‍കിയ പരാതിയില്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. സുഹൃത്തുക്കളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചുപ്പോള്‍ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റാണ് പരാതിയുമായി രംഗത്തു വന്നത്. യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, 120- എന്നീ വകുപ്പുകളാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Post Your Comments