Latest NewsNattuvartha

വാഹനാപകടം; നിരങ്ങിനീങ്ങിയ ടിപ്പറിടിച്ച് ഉടമയായ യുവാവ് മരിച്ചു

സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ ത​നി​യെ മു​ന്നോ​ട്ടു നീ​ങ്ങു​ക​യും സി​നി​ൽ ടി​പ്പ​റി​നും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു

പെ​രു​മ്പാ​വൂ​ർ: പെരുമ്പാവൂരിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ മു​ന്നോ​ട്ടു​നീ​ങ്ങി​യ ടി​പ്പ​റി​ച്ച് ടി​പ്പ​ർ ഉ​ട​മ​യാ​യ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. അ​ല്ല​പ്ര പാ​റേ​ക്ക​ര ജോ​ർ​ജി​ന്‍റെ മ​ക​ൻ സി​നി​ൽ പി. ​ജോ​ർ​ജ് (38) ആ​ണ് ടി​പ്പ​റി​നും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. സി​നി​ലി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

സുനിലിന്റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ൽ ത​ക​രാ​റി​ലാ​യ ടി​പ്പ​ർ സി​നി​ലും ഡ്രൈ​വ​റും ചേ​ർ​ന്ന് സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ ത​നി​യെ മു​ന്നോ​ട്ടു നീ​ങ്ങു​ക​യും സി​നി​ൽ ടി​പ്പ​റി​നും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​നി​ലി​നെ ഉ​ട​ൻ പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button