നോയിഡ: നോയിഡയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാംത്സഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത് കേസില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയില്‍ രാത്രി ലാജ്പുത് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് കാറില്‍ കയറ്റികൊണ്ടു പോയ സംഘം തന്നേയും രണ്ട് സുഹൃത്തുക്കളേയും കൂട്ട ബലാത്സംഗത്തിന് ഇരയക്കിയെന്ന് ഒരു യുവതിയാണ് പരാതി നല്‍കിയത്. ഫാം ഹൗസില്‍ വച്ചാണ് ഇവര്‍ പീഡനത്തിനിരയായത്. എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ബലാത്സംഗത്തിനിരയായെന്ന് പരാതി നല്‍കിയ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന് ശേഷമാണ് കാറിലെത്തിയ രണ്ടുപേര്‍ ഫാംഹൗസിലേക്ക് കൊണ്ടുപോയത്. ഫാംഹൗസിലെത്തിയപ്പോള്‍ ഏഴുപേര്‍ കൂടി എത്തിയതോടെ സ്ത്രീകള്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു. തങ്ങളെ തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കൂടാതെ പ്രതികള്‍ ഇവര്‍ക്കു നല്‍കിയ പണവും ഇവര്‍ തിരികെ സ്ത്രീകളെ പ്രധാന റോഡില്‍ ഉപക്ഷിക്കുകയായിരുന്നു. സംഭവം നടന്ന ഫാംഹൗസ് സീല്‍ ചെയ്തിട്ടുണ്ടെന്നും ഗൗതംബുദ്ധനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.
Post Your Comments