KeralaLatest News

ദുരിതം വിതച്ച് വഴിയോരക്കച്ചവടം; കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത് അധികൃതര്‍, ദൗത്യം ഏറ്റെടുത്ത് താരമായി വീണ്ടും സബ് കളക്ടര്‍

ഇടുക്കി: മൂന്നാറിന് പലപ്പോഴും പറയാനുള്ളത് കയ്യേറ്റത്തിന്റെ കഥയാണ്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം വിതച്ച വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും പെരുകിയിട്ടും കയ്യുെ കെട്ടിനോക്കി നില്‍ക്കുകയാണ് മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍. മൂന്നാര്‍ ടൗണ്‍, ചര്‍ച്ചില്‍ പാലം, കോളനി റോഡിലെ വിദേശമദ്യഷോപ്പിന് സമീപത്തെ കച്ചവടങ്ങള്‍, മെയില്‍ ബസാര്‍ എന്നിവിടങ്ങളിലാണ് അനധികൃത കച്ചവടം നടന്നിട്ടും നടപടിയെടുക്കാത്തത്.

എന്നാല്‍ ഈ കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. സബ് കളക്ടര്‍ രേണുരാജിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എസ്.ജയരാജിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ പൊലീസും – പഞ്ചായത്തും- ദൗത്യസംഘവും സംയുക്തമായി ഒഴിപ്പിച്ചത്. മെയിന്‍ ബസാറില്‍ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ ചില കച്ചവടക്കാര്‍ പ്രതിഷേതവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി.

രാത്രിയുടെ മറവില്‍ കോളനിയില്‍ നിന്നും ഒഴുകിയെത്തുന്ന കൈത്തോട് കൈയ്യേറി നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങളാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ദൗത്യസംഘം പൊളിച്ചുനീക്കിയത്. ഇരുമ്പ് കമ്പികള്‍ കോണ്‍ഗ്രറ്റ് ചെയ്ത് അതിനുമുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആ നീക്കവും തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സ്‌പെഷ്യല്‍ തഹസില്‍ദ്ദാര്‍ ഓഫീസിന് എതിര്‍വശത്തായി നടന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ സബ് കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button