Latest NewsKeralaIndia

സൗമ്യയെ അജാസ് കൊല്ലുന്ന സമയത്ത് സ്‌കൂട്ടര്‍ ഇടിച്ചിട്ട കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നു, അജ്ഞാതനെ തേടി പോലീസ്

സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തിയതും ഈ ഡ്രൈവറായിരുന്നു.

ആലപ്പുഴ: പ്രണയത്തില്‍ പ്രതികാരം തീര്‍ക്കാന്‍ സൗമ്യയെ അജാസ് കൊന്നത് ആരുടേയും സഹായമില്ലെന്ന വാദം തള്ളി പൊലീസ്യ സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകള്‍. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.

കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മതിലിനോടു ചേര്‍ത്താണു നിര്‍ത്തിയിരുന്നത്. ഡ്രൈവിങ് സീറ്റില്‍നിന്ന് എതിര്‍വശത്തെ വാതില്‍വഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കില്‍ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാന്‍ ഏറെസമയം ലഭിക്കുമായിരുന്നു. ഇതോടെ വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നുവെന്നാണ് ഉറപ്പിക്കുന്നത്. സൗമ്യ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടാന്‍ അജാസ് ഉപയോഗിച്ച കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരത്തെ പറഞ്ഞിരുന്നു.

സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാള്‍ സംഭവശേഷം സ്ഥലം വിട്ടു. കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും ശേഖരിക്കും. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തു നിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂര്‍ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം.

ഇടയ്ക്കു മണപ്പള്ളി ജംക്ഷനില്‍ പോയി ഭക്ഷണം കഴിച്ചു.സൗമ്യയെ ഇടിച്ചു വീഴ്‌ത്തിയതിനു പിന്നാലെ ഇരുവരും തമ്മില്‍ ഫോണ്‍ സന്ദേശങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ അജാസ് കാറില്‍നിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോള്‍ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്‌ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസില്‍ ഹാജരായി. എന്നാൽ അജാസിന്റെ മൊഴി വ്യത്യസ്തമാണ്.

‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തിരികെ നല്‍കിയതായും അജാസ് മൊഴി നല്‍കിയിരുന്നു. ഇത് ശരിയല്ലെന്ന തരത്തിലാണ് രണ്ടാമനെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ.സി.യു.വില്‍വെച്ച്‌ സഹപ്രവര്‍ത്തകരോടു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button