കായംകുളം: വനിതാ പൊലീസുകാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അതേസമയം, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ വള്ളികുന്നത്തെ വീട്ടുവളപ്പില്‍ നടക്കും. ലിബിയയിലെ ജോലി സ്ഥലത്തുനിന്നും ഭര്‍ത്താവ് സജീവന്‍ ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തിയതിനു ശേഷമേ സമയം സംബന്ധിച്ച തീരുമാനമുണ്ടാകൂ. നാളെ സംസ്‌കാരത്തിന് മുമ്പ്് സൗമ്യയുടെ ഭൗതിക ശരീരം വള്ളികുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സൗമ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ തുര്‍ക്കിയിലെത്തിയ സജീവ് ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സൗമ്യയ്ക്ക് അപകടമുണ്ടായെന്നേ ബന്ധുക്കള്‍ സജീവിനെ അറിയിച്ചിട്ടുള്ളൂ. ഇതിനിടെ, ദുബായിലായിരുന്ന സൗമ്യയുടെ സഹോദരി രമ്യയും നാട്ടിലെത്തി.
അതേസമയം, അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. 60 ശതമാനം പൊള്ളലുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments