Latest NewsKerala

ഭ​ര​ണ​കൂ​ട​ത്തെ​യും പോ​ലീ​സി​നെ​യും പേ​ടി​ച്ച്‌ പു​സ്ത​ക​മെ​ഴു​താ​നാ​കി​ല്ല; ക​റ​ന്‍റ് ബു​ക്സി​ല്‍ പരിശോധന നടത്തിയതിനെതിരെ സാറാ ജോസഫ്

തൃ​ശൂ​ര്‍: ക​റ​ന്‍റ് ബു​ക്സി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് അ​പ​ല​പ​നീ​യ​മാ​ണെന്ന് വ്യക്തമാക്കി സാറാ ജോസഫ്. മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സ് എ​ഴു​തി​യ “സ്രാ​വു​ക​ള്‍​ക്കൊ​പ്പം നീ​ന്തു​മ്പോ​ള്‍’ എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയതെന്നാണ് സൂചന. പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. ഭ​ര​ണ​കൂ​ട​ത്തെ​യും പോ​ലീ​സി​നെ​യും പേ​ടി​ച്ച്‌ പു​സ്ത​ക​മെ​ഴു​താ​നാ​കി​ല്ലെ​ന്ന് സാറാ ജോസഫ് വ്യക്തമാക്കി.

ക​റ​ന്‍റ് ബു​ക്സി​ന്‍റെ പ്ര​സാ​ധ​ക​രെ അ​പ​മാ​നി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. പ്ര​സാ​ധ​ക​ര്‍ എ​ന്തു തെ​റ്റാ​ണ് ചെ​യ്ത​ത്. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദം കി​ട്ടി​യി​ട്ട് ആ​രും പു​സ്ത​ക​മെ​ഴു​തി​യ​താ​യി അ​റി​യി​ല്ല. എ​ഴു​ത്തു​കാ​ര്‍​ക്കു കൂ​ച്ചു​വി​ല​ങ്ങി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു-​വ​ല​തു സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ല്‍ വ്യ​ത്യാ​സ​മില്ലെന്നും സാറാ ജോസഫ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button