കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയുമായ യുവതി നല്കിയ പരാതി അന്വേഷിക്കുന്ന സംഘം ബിനോയിയുടെ നാടായ കണ്ണൂരിലെത്തി. മഹാരാഷ്ട്രയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യാഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഈ സ്റ്റേഷനിലാണ് യുവതി ബിനോയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബിനോയിയുടെ കണ്ണൂരിലെ വിലാസമാണ് യുവതി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയോടൊപ്പം ചേര്‍ത്തിരുന്നത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ കണ്ണൂരില്‍ എത്തിയിരിക്കുന്നത്.
പള്ളിക്കുന്നിലേയും ഒപ്പം തന്നെ കോടിയേരിയിലേയും വിലാസം യുവതി പരാതിയോടൊപ്പം നല്‍കിയിരുന്നു. രണ്ട് ഉദ്യോാഗസ്ഥരാണ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയ മുംബൈ പോലീസ് എസ്പിയെ കണ്ട ശേഷം കേസിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടികളിലേയ്ക്ക് കടക്കും എന്നാണ് സൂചന.
Post Your Comments