ആളുമാറി ചിത്രങ്ങള്‍ അയക്കുക എന്നത് വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്ക് പലപ്പോഴും പറ്റുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ഇതിന് തടയിടാന്‍ മറ്റൊരു മാര്‍ഗം കണ്ടു പിടിച്ചിരിക്കുകയാണ് വാട്‌സ് ആപ്പ്. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും എന്നതാണ് പുതിയ ഫീച്ചര്‍. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി ഉറപ്പുവരുത്താനാവും. വാട്സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നത്.
നിലവില്‍ വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ അയക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും. അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്പോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാവും.
Post Your Comments