![](/wp-content/uploads/2019/01/kozhikode.jpg)
കോഴിക്കോട് : പൊതുജനങ്ങളുടെ പരാതിയിലും അപേക്ഷകളിലും കാലതാമസമില്ലാതെ പരിഹാരം കാണാന്‍ ‘ഒപ്പ’വുമായി ജില്ലാ ഭരണവിഭാഗം. പൊതുജനങ്ങളെ ജില്ലാ ഭരണവിഭാഗവുമായി കൂടുതല്‍ അടുപ്പിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ ‘ഒപ്പം’ പദ്ധതി ആവിഷ്‌കരിച്ചത്.
എല്ലാ ആഴ്ചകളിലും പൊതുജനങ്ങളില്‍നിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ച് തീര്‍പ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ആദ്യ പരിപാടി ഫെബ്രുവരി ഏഴിന് പകല്‍ രണ്ടിന് നന്മണ്ട പഞ്ചായത്ത് ഹാളില്‍ ആരംഭിക്കും.
വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ജില്ലയിലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് എല്ലാ വ്യാഴാഴ്ചയും പകല്‍ രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അദാലത്ത് നടത്തും. സ്വീകരിക്കുന്ന അപേക്ഷകളില്‍ സാധ്യമാകുന്നവ ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന അന്നു തന്നെ പരിഹരിക്കും.
Post Your Comments