CricketLatest NewsSports

ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്

ന്യൂഡല്‍ഹി : ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്. ഇരു രാജ്യങ്ങളുടേയും മത്സരം ട്വിറ്ററിലും തരംഗം സൃഷ്ടിച്ചു. ലോകകപ്പില്‍ ഇന്ത്യ-പാക് രാജ്യങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ 29 ലക്ഷത്തോളം ട്വീറ്റുകളാണ് പിറന്നത്. ഏകദിന ക്രിക്കറ്റിനോടനുബന്ധിച്ച് ആദ്യമായിട്ടാണ് ഇത്രയും ട്വീറ്റുകള്‍ പിറന്നത്. ടീം ഇന്ത്യ, വീ പേവ് വീ വില്‍, എന്നീ ഹാഷ് ടാഗുകളും ട്വിറ്ററില്‍ പിറന്നു. റിട്വീറ്റ് ചെയ്ത പട്ടികയില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് മുന്നില്‍

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം ലോകം മുഴുവനും ഉറ്റുനോക്കുന്നതായിരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യ ചരിത്രം ആവര്‍ത്തിച്ചു, ലോകകപ്പ് ക്രിക്കറ്റില്‍ ഏഴാം തവണയും പാകിസ്ഥാനെ ഇന്ത്യ തറപറ്റിച്ചു. മഴ മുടക്കിയ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യയുടെ ജയം. രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുക്കാനുള്ള പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും രാഹുലും അടിച്ചുകൂട്ടിയത് 136 റണ്‍സ്. രാഹുല്‍ മടങ്ങിയതിന് പിന്നാലെയെത്തിയ നായകന്‍ കോഹ് ലിയെ കൂട്ടുപിടിച്ച് രോഹിത്ത് ആഞ്ഞടിച്ചു. അതിനിടയില്‍ രോഹിത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും പിറന്നു. പിന്നീട് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും കൂട്ടുപിടിച്ച് നായകന്‍ ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button