ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു. ഇതുവരെ കാണാത്ത പ്രതിഭാസമാണ് ഇത്. ഇന്നലത്തെ ജലനിരപ്പ് 2307.46 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2342.32 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിലും 35 അടി വെള്ളം കുറവാണ്. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം അണക്കെട്ട് നിറഞ്ഞതിനെത്തുടര്‍ന്ന് ഒരു മാസം തുറന്നുവിട്ടിരുന്നു. അണക്കെട്ട് അടച്ചശേഷം പരമാവധി വെള്ളം സംഭരിച്ചിരുന്നതാണ്. വേനല്‍മഴ ചതിച്ചതും കാലവര്‍ഷം പെയ്യാന്‍ താമസിച്ചതുമാണ് വെള്ളം ഇത്രയധികം കുറയാന്‍ കാരണമെന്നു ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. കാലവര്‍ഷം ജൂണ്‍ ആദ്യം ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ മൂലമറ്റത്ത് അഞ്ച് ജനറേററ്ററും പ്രവര്‍ത്തിപ്പിച്ചു പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നു. കാലവര്‍ഷം ഇനിയും വൈകിയാല്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും വന്‍ പ്രതിസന്ധിയിലാകുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Post Your Comments