
കൊല്‍ക്കത്ത: മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ഉഷോശി സെന്‍ഗുപ്തയെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. ആക്രമണത്തെക്കുറിച്ചുള്ള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെയാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. 2010-ലെ മിസ് ഇന്ത്യ യൂണിവേഴ്സ് പട്ടം നേടിയ ഉഷോശി സെന്‍ഗുപ്തയും സഹപ്രവര്‍ത്തകനും ഊബര്‍ ടാക്സിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാക്കള്‍ അക്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഊബര്‍ ടാക്സി ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ കാറിന്റ ചില്ലുകള്‍ തകര്‍ക്കാനും ശ്രമിച്ചു. ഇതിനിടെ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഇവരെ വീണ്ടും പിന്തുടര്ന്നെത്തിയ യുവാക്കളുടെ സംഘം ലേക്ക് ഗാര്ഡന് സമീപത്ത് വെച്ച് വീണ്ടും കാര്‍ തടയുകയും നടിയെ കാറില്‍നിന്ന് വലിച്ചിറക്കി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
Post Your Comments