തിരുവനന്തപുരം : സിപിഎമ്മിനെ മാറ്റി ചിന്തിപ്പിച്ചത് കൊടി സുനിയുടെ ഓപ്പറേഷന്‍. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ബന്ധങ്ങളുള്ള ക്വട്ടേഷന്‍ സംഘങ്ങളുമായി ഇനി മുതല്‍ യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം പ്രസ്താവിച്ചത്.
കൊടിയും സുനിയും കൂട്ടാളികളും പരോളിലിറങ്ങിയും ജയിലിലിരുന്നും നടത്തുന്ന ‘ഓപ്പറേഷന്‍’ തലശ്ശേരി കൂത്തുപറമ്പ് മേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പുനര്‍വിചിന്തനത്തിന് കാരണമായത്.
കഴിഞ്ഞ ജനുവരിയില്‍ കൂത്തുപറമ്പില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കൈതേരിയിലെ റഫ്ഷാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയിരുന്നു. റഫ്ഷാന്റെ സഹോദരനെതിരേ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനി പരോളിലിറങ്ങിയത്.
റഫ്ഷാന്റെ സഹോദരന്റെ പക്കല്‍ ഗള്‍ഫില്‍നിന്ന് ഒരാള്‍ കൊടുത്തയച്ച സ്വര്‍ണം കൈമാറാത്തതായിരുന്നു കാരണം. വിശ്വാസവഞ്ചന കാട്ടിയതിനും സ്വര്‍ണം തിരിച്ചുകൊടുപ്പിക്കുന്നതിനുമായിരുന്നു ക്വട്ടേഷന്‍. തട്ടിക്കൊണ്ടുപോയ റഫ്ഷാനെ വയനാട്ടിലെ റിസോര്‍ട്ടില്‍ ക്രൂരമായി പീഡിപ്പിക്കുകയും 16,000 രൂപയും ഫോണും തട്ടിപ്പറിച്ചുവെന്നുമാണ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജയിലിലേക്ക് തിരിച്ചുപോയ കൊടി സുനിയെ പ്രതിചേര്‍ത്തതോടെയാണ് കേസിന് വഴിത്തിരിവായത്.
കൊടി സുനിയെയും സംഘത്തെയും കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്ത പോലീസിന് കൂത്തുപറമ്ബ് മേഖലയിലെ ഹവാലാ ഇടപാടുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും പറ്റി വിവരം ലഭിച്ചു.
Post Your Comments