വനഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചു കൊണ്ടിരുന്ന പള്ളി പൊളിച്ചു നീക്കി ആന്ധ്രാ സര്‍ക്കാര്‍. ആന്ധ്രാ പ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ സുപ്രസിദ്ധ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ശ്രീ ലക്ഷ്മീ ജഗന്നാഥ ഗട്ടു ക്ഷേത്രത്തിനു സമീപമായിരുന്നു മിഷനറിമാര്‍ വിവാദ പള്ളി പണിയാന്‍ തുടങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യം അവിടെ അനധികൃതമായി ഒരു വലിയ കോണ്‍ക്രീറ്റ് കുരിശ് പണിതുയര്‍ത്തിയിരുന്നു.
ഉദ്യോഗസ്ഥര്‍.ലീഗല്‍ റൈറ്റ്സ് പ്രോട്ടെക്ഷന് ഫോറം എന്ന പൗര സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.കുറച്ചു നാളുകള്‍ക്കു മുമ്പ് ഈ ഭൂമിയില്‍ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. വനം വകുപ്പിന്റെ കൈവശമുള്ളതാണ് ഈ വനഭൂമി. ഇതേതുടര്‍ന്ന് അനധികൃത പള്ളിക്കും കുരിശിനുമെതിരെ ലീഗല്‍ റൈറ്റ്സ് പ്രോട്ടെക്ഷന് ഫോറം വന സംരക്ഷണ സമിതിക്ക് പരാതി കൊടുക്കുകയായിരുന്നു.
Post Your Comments