
ബിനോയ് കോടിയേരിക്കെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ചെലഴിക്കുന്നതെന്നും പരാതിയിന്മേല്‍ സമഗ്ര അന്വേഷണം വേണമെന്നും ബിജെപി. കുട്ടിയേയും , പരാതിക്കാരിയേയും വീട്ടില്‍ കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി തയ്യാര്‍ ആകണമെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചിലവഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്ബത്തിക ശ്രോതസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ പരാതിയിന്മേല്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments