KeralaLatest News

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ; യുവതിയുടെയും സാക്ഷികളുടെയും മൊഴിയെടുക്കും

മുംബൈ : ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസിൽ മുംബൈ പോലീസ് യുവതിയുടെ പരാതിയിൽ നടപടി ആരംഭിച്ചു. യുവതിയുടെയും സാക്ഷികളുടെയും മൊഴിയെടുക്കും.ബിനോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

ബിഹാര്‍ സ്വദേശിനിയായ യുവതി സി പി എം കേന്ദ്രനേതൃത്വത്തിനെന്ന് പരാതി നല്കിയിരുന്നുവെന്ന് സൂചന. യുവതി കത്ത് മുഖേന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

അതേസമയം ജൂണ്‍ പതിമൂന്നിന് ബിനോയ്‌ക്കെതിരെ മുംബൈ പോലീസില്‍ പരാതി നല്‍കുന്നതിനു മുമ്പ് തന്നെ കേന്ദ്ര നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും വിഷയം നേതൃത്വം ചര്‍ച്ച ചെയ്തിരുന്നെന്നുമാണ് വിവരം.നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. അതേസമയം പരായില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര നേതൃത്വത്തെ നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button