Latest NewsIndia

മസ്തിഷ്കജ്വരം ; കുട്ടികളുടെ മരണ സംഖ്യ 112 ആയി; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

മുസഫർപൂര്‍: മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹർജി സമർപ്പിച്ചു. രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 17 ദിവസത്തിനിടെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 93 കുട്ടികളും കേജ്രിവാൾ ആശുപത്രിയിൽ 19 പേരുമാണ് മരിച്ചത്.

രോഗബാധയുണ്ടാകുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന് വാർത്തകൾ വന്നതോടെ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന തീരുമാനമെടുത്തു.കുട്ടികൾ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. മുസഫർപൂറിന്‍റെ സമീപ ജില്ലകളായ കിഴക്കൻ ചമ്പാരൻ, വൈശാലി എന്നിവിടങ്ങളിലും അസുഖം റിപ്പോർട്ട് ചെയ്തിരുന്നു

ദാരിദ്രം നേരിടുന്ന കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button