ന്യൂഡല്‍ഹി: ഭാര്യ തന്റെ ശരീരഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് കണ്ടെത്തി വിവാഹ മോചനം നല്‍കിയത്. തന്നെ നിരന്തരമായി പൊണ്ണത്തടിയനായ ആന എന്ന് വിളിച്ച് പരിഹസിക്കുന്നു എന്നായിരുന്നു പരാതിക്കാരന് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇത് വൈവഹിക ബന്ധത്തില്‍ തകര്‍ച്ചയുണ്ടാക്കുന്നതാണ് നിരീക്ഷിച്ചാണ് കോടതി വിവാഹ മോചനം നല്‍കിയത്.
ഭാര്യ തന്നോട് ക്രൂരമായി പെരുമാറുകയാണെന്നും തനിക്ക് ലൈംഗികമായി സംതൃപ്തിപ്പെടുത്താനുള്ള കഴിവില്ലെ പറഞ്ഞ് അതിക്ഷേപിക്കുകയാണെന്നും കാട്ടി മുന്‍ ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കുടുംബ കോടതി
അനുവദിച്ച ഡീവോഴ്സ് ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഭാര്യ തന്നോട് ക്രൂരമായാണ് പെരുമാറുള്ളത് എന്നും തന്നെ മര്‍ദ്ദിച്ചിരുന്നു.
എന്നും ഹര്‍ജിയില്‍ പരാതിക്കാരന് ചൂണ്ടിക്കാട്ടി. 2005 ഫെബ്രുവരി 11 തന്റെ സ്വകാര്യ അവയവത്തെ സ്ത്രീ ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവിനോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു എന്നുള്ള പരരാതിക്കാരന്റെ ആരോപണങ്ങള്‍ കോടതി ശരിവച്ചു.
എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ ആരോപണങ്ങളെ യുവതി ചോദ്യം ചെയ്തു. കൃത്യമായ ദിവസമോ സമയമോ വ്യക്തമാക്കാതെ പരാമര്‍ശങ്ങള്‍ നടത്തി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുന്‍ ഭാര്യ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ തള്ളി കോടതി വിവാഹമോചനം ശരിവക്കുകയായിരുന്നു.
Post Your Comments