
കണ്ണൂര്‍ : തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ടി.വി കടത്തിയ സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജയില്‍ മേധാവി ഋഷിരാജ് സിങാണ് മൂവരെയും സസ്‌പെന്റ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫീസര്‍ എം.കെ ബൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ലഭിച്ച വിനോദന്‍ ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്.
Post Your Comments