Latest NewsIndia

ശബരിമല വിഷയം ലോക്‌സഭയിൽ : യുവതി പ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ ലോക്‌സഭയിൽ. എൻ കെ പ്രേമചന്ദ്രന്റെ ബില്ലിന്  അവതരണാനുമതി ലഭിച്ചു. വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി കിട്ടിയത്. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്.

17-ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള നടപടികളിലേക്ക് സഭ പ്രവേശിക്കുക. അതേസമയം കേരളത്തിലെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നം സഭയില്‍ ഉന്നയിക്കാനായി ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനും അനുമതി ലഭിച്ചിട്ടുണ്ട്. ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്‍റെ ഭാഗമായ നടപടികള്‍ക്ക് ലോക്സഭയില്‍ നാളെ തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button