Latest NewsKerala

വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് വിദ്യാർത്ഥിയെ തല്ലിച്ചതച്ചു

മലപ്പുറം: പാണക്കാട് ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിടെ തല്ലിച്ചതച്ചു. പുതിയതായി പ്ലസ് വണ്‍ പ്രവേശനം നേടിയ അനസിനാണ് മര്‍ദ്ദനമേറ്റത്. അനസിനെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

താടിവടിക്കാത്തതാണ് അനസിൽ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കണ്ട പ്രശനം. നല്‍കിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികളെ ചൊടുപ്പിച്ചത്. തുടര്‍ന്ന് ക്ലാസ് കഴിഞ്ഞ് വന്ന അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിനും കണ്ണിനും പരിക്കുണ്ട്. കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പരിക്ക് ഗുരുതരമായതിനാലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അനസിന്റെ പിതാവ് മലപ്പുറം പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദിച്ച സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് ഷാജി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button