കൊച്ചി: സംസ്ഥാനത്ത് എവിടെയും സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നില്ലെന്ന് പൊലീസ് മേധാവി ഹൈക്കോടതിയില്‍. വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, സീറ്റുകള്‍ നല്‍കാതിരിക്കുക തുടങ്ങി ഏതെങ്കിലും രീതിയില്‍ വിവേചനം കാണിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിലോ സംസ്ഥാനത്ത് മറ്റ് എവിടെയെങ്കിലുമോ അത്തരം വിവേചനമില്ലെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് ബാധ്യതയില്ലെന്ന അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ച ബസ് ഉടമകളുടെ ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട് തേടിയിരുന്നു. ഇതിനു മറുപടിയായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വകാര്യബസുകളില്‍ നിന്നും മോശം പെരുമാറ്റമാണ് നേടിടുന്നത് എന്ന് ആക്ഷേപം ഉയരാറുണ്ട്. എന്നാല്‍ അത്തരം ഗുരുതര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ തക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments