KeralaLatest News

100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് ബാക്കി ചോദിച്ചതിന് ബസ്ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചവശനാക്കി

കൊച്ചി: ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാരാണ് ഗുണ്ടായിസം കാണിച്ചത്. മുട്ടം തൈക്കാവ് കുളങ്ങരപ്പറമ്പില്‍ നിഷാദിനെ (44)യാണ് ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ആക്രമണത്തില്‍ നിഷാദിന് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ നിഷാദിനെ എറണാകുളം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആലുവയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നിന്നാണ് നിഷാദ് കയറിയത്. ടിക്കറ്റെടുക്കുന്നതിനായി 100 രൂപ നല്‍കി. ബാക്കി തുക ഇറങ്ങുമ്‌ബോഴേക്ക് തിരികെ തന്നാല്‍ മതിയെന്നും നിഷാദ് പറഞ്ഞു.
പിന്നീട് മുട്ടം തൈക്കാവ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട നിഷാദ് ബാക്കി തുക ആവശ്യപ്പെട്ടപ്പോഴാണ് ബസ് ജീവനക്കാര്‍ തര്‍ക്കിച്ചത്. തുടര്‍ന്ന് അക്രമണത്തില്‍ കലാശിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button