ന്യൂഡല്‍ഹി: ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന്‍ ആണ് പാര്‍ലമെന്റില്‍ മുദ്രാവാക്യം വിളിച്ചത്. അതേസമയം
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഉവൈസി, ‘ജയ് ഭീം, ജയ് മീം, അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്ന വാക്കുകളോടെയായിരുന്നു പ്രതിജ്ഞ അവസാനിപ്പിച്ചത്.
Delhi: Aam Aadmi Party MP from Punjab's Sangrur, Bhagwant Mann takes oath as member of the Lok Sabha, concludes with "Inquilab Zindabad". pic.twitter.com/S6LSzSkLRC
— ANI (@ANI) June 18, 2019
എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭഗവന്ദ് മന്‍ മുഷ്ടി ചുരുട്ടി ഈങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചത്. ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, നടന്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരും ഭഗവന്ദ് മന്നിന് പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ആദ്യദിനം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 17-ാം ലോകസഭയുടെ ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭയില്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നിരുന്നു. ബി.ജെ.പിയുമായി കടുത്ത പോരിലുള്ള മമതാ ബാനര്‍ജിയുടെ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ക്കാണ് വലിയ സ്വീകരണം ഇത്തരത്തില്‍ ലഭിച്ചത്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെ ചില പ്രത്യേക വിഭാഗക്കാര്‍ക്ക് നേരിയുള്ള ജയ് ശ്രീറാം വിളികള്‍ അംഗീകരിക്കാനാവില്ലെന്നും, നിര്‍ബന്ധമുള്ളവര്‍ക്ക് പുറത്ത് ക്ഷേത്രങ്ങള്‍ ഇതിനായുണ്ടെന്നും അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എം.പി നവനീത് റാണ പ്രതികരിച്ചു.
Post Your Comments