കോഴിക്കോട്: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) ആണ് എക്സൈസ് ഇന്റലിജന്‍സിന്റെയും എക്സൈസ് സ്‌ക്വാഡിന്റെയും പിടിയിലായത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെ ഇയാൾ പിടിയിലാകുകയായിരുന്നു. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അന്‍സാര്‍ കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Post Your Comments