Latest NewsKerala

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു

ചെങ്കല്‍ ക്വാറിയുടെ അരിക് മഴയില്‍ നനഞ്ഞ് കുതിര്‍ന്നു കിടന്ന ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം

കോഴിക്കോട്: കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്.ചെറുവാടി സ്വദേശി അബ്ദുറഹ്മാന്‍, മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.

നിരവധി ചെങ്കല്‍ ക്വാറികളുള്ള പ്രദേശമാണ് പഴംപറമ്പ്. ആഴമുള്ള ക്വാറില്‍ ജോലി ചെയ്യുന്നതിനിടെ അബ്ദു റഹ്മാന്റെയും വിനുവിന്റെയും മേലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ ഇത് വളരെ വൈകിയാണ് മറ്റുള്ള തൊഴിലാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇവരെ പുറത്തെടുത്തെടുക്കാന്‍ കഴിഞ്ഞത്.

ചെങ്കല്‍ ക്വാറിയുടെ അരിക് മഴയില്‍ നനഞ്ഞ് കുതിര്‍ന്നു കിടന്ന ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. അതേസമയം ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ പറഞ്ഞു. പലവട്ടം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വാഴക്കൃഷിക്കെന്ന പേരില്‍ നിലം നികത്തിയെന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button