Latest NewsIndia

പുല്‍വാമ ആക്രമണത്തിന് കാറു നല്‍കിയ ഭീകരനെ സൈന്യം വധിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ഭീകരവാദി കൊല്ലപ്പെട്ടു. ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ മര്‍ഹാമ മേഖലയിലായിരുന്നു പൊലീസും ഭീകരരും വെടിവയ്പ്പ് നടത്തിയത്.

പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സജാദ് അഹ്മദ് ഭട്ട് എന്ന ഇയാള്‍ ഭീകരസംഘത്തിനൊപ്പം ചേര്‍ന്നത്. അനന്ത് നാഗിലെ മര്‍ഹാമ ഗ്രാമവാസിയാണ് സജാദ്. ഇയാളുടെ കാറാണ് പുല്‍വാമ ആക്രമണത്തില്‍ ഭീകരരര്‍ ഉപയോഗിച്ചത്. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പില്‍ മറ്റൊരു ഭീകരനെക്കൂടി സൈന്യം വധിച്ചു.

ഫിബ്രവരി 14 ന് പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിആര്‍പിഎഫിന്റെ നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം പുല്‍വാമയില്‍ തന്നെ ഭീകരര്‍ സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീണ്ടും സ്ഫോടനം നടത്തിയിരുന്നു. സ്ഫോടനത്തില്‍ ഒമ്പത് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനികര്‍ സുരക്ഷിതരാണെന്നും ഭീകരരുടെ പരാജയപ്പെട്ട ശ്രമമമെന്നുമാണ് സൈന്യം സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button