മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം. എന്നാല്‍ ആരാധകരുടെ പ്രതിഷേധം അതിരുവിട്ടതോടെ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുകയാണെന്ന് സാനിയ പറഞ്ഞു. ട്വിറ്ററിലെ ആരാധകരോഷം തന്നെ ശരിക്കും രോഷാകുലയാക്കിയെന്നും നിങ്ങളുടെ നിരാശ മറികടക്കാന്‍ നിങ്ങള്‍ മറ്റ് മാധ്യമങ്ങളെ ആശ്രയിക്കാമെന്നും വ്യക്തമാക്കിയാണ് തല്‍ക്കാലത്തേക്ക് ട്വിറ്ററില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കി സാനിയ ട്വീറ്റിട്ടത്. മത്സരത്തില്‍ ഷൊയൈബ് മാലിക്ക് ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.
Twitter cracks me up ? and some ppl for sure .. you guys really need other mediums of taking your frustrations out ..
peace out guys ✌? it’s break time ?— Sania Mirza (@MirzaSania) June 17, 2019
?That’s the video you shot without asking us,disrespecting our privacy even though we had a child with us?& got told off for doing so,& u came up with this crap?FYI ‘outing’ was dinner & yes ppl are allowed to eat if they lose a match!Bunch of fools!Try better content nxt time? https://t.co/51gnkMWUYu
— Sania Mirza (@MirzaSania) June 15, 2019
പാക് ടീമംഗങ്ങള്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിന് തലേദിവസം നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക് താരം ഷൊയൈബ് മാലിക്, ഭാര്യ സാനിയ മിര്‍സ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്ത് വന്നത്.പാക് ടീമിന്റെ തോല്‍വിക്ക് കാരണം ഷൊയൈബ് മാലിക്കും സാനിയയുമാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിലെ വീഡിയോ ചിത്രീകരിച്ചത് തങ്ങളുടെ അനുമതിയില്ലാതെയാണെന്നും തങ്ങളുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണിതെന്നും സാനിയ ട്വിറ്ററില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Twitter cracks me up ? and some ppl for sure .. you guys really need other mediums of taking your frustrations out ..
peace out guys ✌? it’s break time ?— Sania Mirza (@MirzaSania) June 17, 2019
Post Your Comments