കെമിക്കല്‍ ബ്ലീച്ചുകള്‍ നിങ്ങളുടെ മുഖം ചുളിക്കും. മുഖക്കുരു ഉള്ളവര്‍ ഒരിക്കലും കെമിക്കല്‍ ബ്ലീച്ച് ഇടാന്‍ പാടില്ല. ബ്ലീച്ചുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. കെമിക്കല്‍ ഇല്ലാതെ എങ്ങനെ ഗോള്‍ഡന്‍ ബ്ലീച്ച് ഉണ്ടാക്കാമെന്ന് നോക്കാം.
ആദ്യം വാളന്‍ പുളി കുറച്ച് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് പത്ത് മിനിട്ട് വെച്ച് നന്നായി അലിയിക്കാം. വാളന്‍ പുളി സ്‌കിന്‍ സോഫ്റ്റാകുന്നതിന് സഹായിക്കുന്ന ഒന്നാണ്. വാളന്‍പുളിയുടെ പള്‍പ് ഒരു സ്പൂണ്‍ എടുത്ത് മറ്റൊരു ബൗളിലാക്കി അതിലേക്ക് ഒരു സ്പൂണ്‍ തൈര് ചേര്‍ക്കാം. അതിലേക്ക് ഒരുടീസ്പൂണ്‍ നാരങ്ങാനീരും, അര ടീസ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ക്കാം.
നന്നായി യോജിപ്പിച്ച് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. മുഖം തിളങ്ങാന്‍ തേന്‍ സഹായിക്കും. നന്നായി യോജിപ്പിച്ച് കുഴമ്ബ് രൂപത്തിലാക്കാം. ഇതാണ് നിങ്ങളുടെ കെമിക്കല്‍ ഇല്ലാത്ത ഗോള്‍ഡന്‍ ബ്ലീച്ച്.
ഇത് മുഖത്ത് ഇടുന്നതിനുമുന്‍പ് ചൂടുവെള്ളം കൊണ്ട് മുഖം സ്റ്റീം ചെയ്യണം. ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി മുഖം തുടച്ചാലും മതിയാകും. എന്നിട്ട് നിങ്ങള്‍ക്ക് ഈ ബ്ലീച്ച് പുരട്ടാം.
Post Your Comments