തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഭരണം പോലീസിന് നല്‍കിയെന്ന വിമര്‍ശനം ശരിയല്ലെന്നും നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ഓളം നഗരങ്ങളില്‍ രാജ്യത്ത് കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മീഷണറേറ്റ് രൂപീകരിക്കുന്നതോടെ നഗരത്തിലെ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ വരും. ഇത് ക്രമസമാധാനനില ഭദ്രമാക്കുമെന്നാണ് വിലയിരുത്തല്‍. പോലീസ് ആക്ട് പ്രകാരമാണ് കമ്മീഷണറേറ്റ് രൂപീകരിച്ചത്. മജിസ്റ്റീരിയല്‍ പദവിയോടുള്ള കമ്മീഷണറേറ്റ് തീരുമാനിച്ചത് കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയാണ്.
Post Your Comments